Latest News
Loading...

കേ​ര​ളം മി​ക​ച്ച വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

കേ​ര​ളം മി​ക​ച്ച വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വിവിധ വകുപ്പുകളുടെ പരിശോധന സംബന്ധിച്ച് കിറ്റെക്സിന്‍റെ പരാതി രംഗത്ത് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റ്. രാ​ജ്യ​ത്തെ മി​ക​ച്ച വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം. വ്യ​വ​സാ​യ സൗ​ഹൃ​ദ ന​യം എ​ല്‍​ഡി​എ​ഫ് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വ്യ​വ​സാ​യി ഹ​ര്‍​ഷ് ഗോ​യ​ങ്കെ​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ട്വീ​റ്റ്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ ത​ങ്ങ​ളാ​ണെ​ന്നും സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ന​ല്ല പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു​മാ​ണ് വ്യ​വ​യാ​യി ഹ​ര്‍​ഷ് ഗോ​യ​ങ്ക ട്വീ​റ്റ് ചെ​യ്ത​ത്. വ്യ​വ​സാ​യ​ങ്ങ​ളു​ടെ സു​സ്ഥി​ര​മാ​യ നി​ല​നി​ൽ​പ്പ് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. 



തു​ട​രെ തു​ട​രെ പ​രി​ശോ​ധ​ന ന​ട​ത്തി തൊ​ഴി​ല്‍​വ​കു​പ്പ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും താ​ന്‍ 3,500 കോ​ടി​യു​ടെ നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നും സാ​ബു എം ​ജേ​ക്ക​ബ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ട്വീ​റ്റ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Post a Comment

0 Comments