Latest News
Loading...

മണിയംകുന്ന് സെന്റ് ജോസഫ്‌ സ്കൂളിൽ അമ്മമാർക്കായി ബോധവത്കരണക്ലാസ്സ്‌

´മണിയംകുന്ന്: മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കായി ബി.ആർ. സി യുടെ നേതൃത്വത്തിൽ ` പഠിപ്പിക്കാനായി പഠിക്കാം- കുഞ്ഞിന് കാവലായി അമ്മമാർക്കൊപ്പം അധ്യാപകരും എന്ന പേരിൽ  ബോധവത്കരണക്ലാസ്സ്‌ നടത്തുന്നു. ജൂലൈ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജോബി ഈരാറ്റുപേട്ട (ബി ആർ സി ) ഉദ്ഘാടനം ചെയ്തു സംസാരിക്കും.  

.അധ്യയന വർഷം ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റഫോംമിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി വീട് എങ്ങനെ വിദ്യാലയമാക്കാം എങ്ങനെ കുട്ടികളെ പഠിപ്പിക്കാം, അതിനായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം, ഓൺലൈൻ സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം അവ എങ്ങനെയൊക്കെ പരിഹരിക്കാം എന്നതിനെയെല്ലാം കുറിച്ച് മാതാപി
താക്കളെ ബോധവാന്മാരാക്കുന്നു.

.ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത് സ്കൂൾ മാനേജർ ഫാ. സിറിയക് കൊച്ചുകയിപെട്ടിയിലും ഹെഡ്മിസ്ട്രെസ് സി. സൗമ്യയും ചേർന്നാണ്. ക്ലാസ്സ്‌ കോർഡിനേറ്റ് ചെയുന്നതു അധ്യാപകരായ
സി. നിർമ്മലയും മിനിയുമാണ്


Post a Comment

0 Comments