Latest News
Loading...

കുട്ടികൾക്കുള്ള പഠനോപകാരണങ്ങളുമായി ഇടനാട് ബാങ്കിന്റെ “ബുക്ക് വണ്ടി”.


കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നാട്ടിൽ നന്മയുടെ സാമൂഹിക ഇടപെടലുമായി ഇടനാട് ബാങ്ക്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ സ്‌കൂളുകളിലെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങളുമായി ബാങ്കിന്റെ ബുക്ക് വണ്ടികൾ എത്തി.

 മൂവായിരത്തിൽ പരം നോട്ടുബുക്കുകളും ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ വാങ്ങി നൽകുന്ന മൊബൈൽ ഫോണുകളും മറ്റു പഠനോപകരണങ്ങളും ഈ പദ്ധതിയിലൂടെ വിതരണം ചെയ്തു. 1.25 ലക്ഷം രൂപ വകയിരുത്തിയ ഈ പദ്ധതിയിൽ 365 ൽ പരം വിദ്യാർത്ഥികൾക്ക് നേരിട്ട് സഹായമെത്തിക്കാൻ സാധിച്ചു എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ ജയകുമാർ P. S. പറഞ്ഞു. 

ബാങ്ക് സെക്രട്ടറി ശ്രീ രമേശ്കുമാർ പി. എസ., വൈസ് പ്രസിഡന്റ് ശ്രീ ഭാസ്കരൻ എം. കെ., ബോർഡ് മെമ്പർമാരായ ശ്രീ സുനിൽ എൻ, ശ്രീ സൈമൺ എം. ജെ. , ശ്രീമതി ശ്യാമളകുമാരി ടി. കെ. , ശ്രീ മോഹനൻ ടി. കെ., ശ്രീ രതീഷ് തങ്കപ്പൻ എന്നിവർ പഠനോപകരണ വിതരണത്തിന് നേതൃത്വo നൽകി. 



ലോക്ക് ഡൌൺ കാലത്തു കോവിഡ് ഹെല്പ് ഡെസ്കുകളും, ബാങ്കിന്റെ നീതി മെഡിക്കൽസ് വഴിയുള്ള ഹോം ഡെലിവറി മരുന്ന് വിതരണവും, സാമൂഹിക അടുക്കളയിലേക്കുള്ള സാധനങ്ങളുടെ വിതരണവും , ടെലി കൺസൾട്ടറേഷൻ സൗകര്യവും, പൾസ്‌ ഓക്‌സി മീറ്റർ വിതരണവും, കോവിഡ് കാല പ്രത്യേക വായ്പ പദ്ധതികളും ഏർപെടുത്തികൊണ്ടു നടത്തിയ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

Post a Comment

0 Comments