Latest News
Loading...

പൂഞ്ഞാർ താലൂക്ക് രൂപീകരിക്കണം


മീനച്ചിൽ താലൂക്ക് വിഭജിച്ചു പൂഞ്ഞാർ കേന്ദ്രമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യങ്ങൾക്കായി പാലായിൽ പോകേണ്ടി വരുന്നത് ഒഴിവാക്കി പൂഞ്ഞാർ കേന്ദ്രമായി താലൂക്ക് രൂപീകരിക്കുന്നത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. 

തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, ഈരാറ്റുപേട്ട, തലപ്പലം മേലുകാവ്, മൂന്നിലവ് തുടങ്ങിയ പഞ്ചായത്ത്‌ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു 



പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ സമിതിയംഗം പൂഞ്ഞാർ മാത്യു, മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, കർഷകമോർച്ച ജില്ലാ ഉപാധ്യക്ഷൻ സന്തോഷ് കൊട്ടാരം, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ,പ്രദീപ്‌ തെങ്ങനാൽ, സുരേഷ് ചോറ്റയിൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments