Latest News
Loading...

ഡോ.ശ്യാമപ്രസാദ് മുഖർജി ജയന്തി ആചരിച്ചു

 

ഡോ.ശ്യാമപ്രസാദ് മുഖർജി ജയന്തി ആഘോഷം ഭാരതമെമ്പാടും വൃക്ഷ
തൈകൾ നട്ട് ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്,ബൂത്ത് തലത്തിൽ നൂറോളം കേന്ദ്രങ്ങളിൽ വൃക്ഷ തൈ നട്ടു.നിയോജക മണ്ഡലതല ഉദ്ഘാടനം ജനറൽ സെക്രട്ടറി എം.ആർ. സരീഷ്കുമാർ എലിക്കുളത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് ബൂത്ത് ഭാരവാഹികളുടെ
നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലും തൈകൾ നട്ട് ജന്മദിനം ആചരിച്ചു.

Post a Comment

0 Comments