Latest News
Loading...

അണക്കെട്ടിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.



ഇടുക്കി മീൻ പിടിക്കുന്നതിനിടെ കുളമാവ് അണക്കെട്ടിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹോദരങ്ങളിൽ മൂത്തയാളായ കുളമാവ് മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ.കെ. ബിജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. സഹോദരൻ ബിനുവിനായി തിരച്ചിൽ തുടരുകയാണ്.



.കുളമാവിൽ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉൾപ്പെടുന്ന പ്രദേശം. മീൻ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ വല അഴിച്ചെടുക്കുന്നതിനായി ബുധനാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവർ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12ആയിട്ടും തിരികെ എത്താത്തതിനാൽ വീട്ടുകാർക്ക് സംശയം തോന്നി. വീട്ടുകാർ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവർക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്.

.കനത്ത മഴയും കാറ്റും മൂലം വള്ളം ഉപയോഗിച്ചുള്ള തിരച്ചിൽ അപ്രായോഗികമായിരുന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ തിരച്ചിലിനായി കുളമാവിലെ നേവിയുടെ ബോട്ട് ലഭിച്ചു.