Latest News
Loading...

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന വാർത്ത തെറ്റായ പ്രചരണം

ഈരാറ്റുപേട്ട : മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാകാനം പ്രദേശത്ത് ഇറിഗേഷൻ ചീഫ് എൻജിനീയറെയും മറ്റും തടഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനെന്ന് മറുപക്ഷം.

 മുൻസിപ്പാലിറ്റി പ്രദേശത്തും പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര, തിടനാട്, തീക്കോയി പഞ്ചായത്തുകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പൂഞ്ഞാർ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിനായി തീക്കോയി ആറ്റിലും കളത്തൂക്കടവ് പുഴയിലും മീനച്ചിലാറിന്റെ വിവിധ കൈവഴികളും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ഇറിഗേഷൻ ചീഫ് എഞ്ചിനീയറും മറ്റും സ്ഥല പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജലസ്രോതസ്സ് ലഭ്യത കണക്കാക്കുന്നതിനായി കട്ടിക്കയം പുഴയുടെ പഴുക്കാകാനം ഭാഗത്ത് എത്തിയപ്പോൾ ഡാം നിർമ്മാണത്തിന് എന്ന് ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് ആളുകൾ എത്താൻ ഇടയായതാണ് . 



ഇതിലേക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാനെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പേര് വലിച്ചിഴക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും, എം എൽ എ യുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെയും, പൂഞ്ഞാർ കുടിവെള്ള പദ്ധതിയെയും അട്ടിമറിക്കാൻ ചിലർ നടത്തുന്ന ദുഷ്പ്രചരണങ്ങൾ മാത്രമാണിതെന്നും എം എൽ എ അറിയിച്ചു. 

എന്തൊക്കെ കുതന്ത്രങ്ങൾ പ്രവർത്തിച്ചാലും പൂഞ്ഞാർ കുടിവെള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും വികസന പ്രവർത്തനങ്ങളിൽ പിന്നോട്ട് പോകില്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു.

Post a Comment

0 Comments