Latest News
Loading...

പട്ടിക ജാതി - വർഗ ഫണ്ട്‌ തട്ടിയെടുക്കൽ, ഉന്നത തല അന്വേഷണം വേണം- ഈ. എസ്. ബിജു




പാലാ :- എസ് സി എസ് ടി ഫണ്ട് തട്ടിയെടുക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്‌   ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ. എസ്. ബിജു ആവശ്യപ്പെട്ടു.ഹിന്ദുഐക്യവേദി, സാമൂഹ്യനീതി കർമസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സായാഹ്ന ധർണ യുടെ ഭാഗമായി പാലാ പാലം ജം ഗ്ഷനിൽ നടന്ന ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഈ. എസ്. ബിജു.
പട്ടികജാതി സമൂഹത്തിന്‌ അനുവദിച്ച കേന്ദ്ര ഫണ്ടും, ബഡ്ജക്ട് വകയിരുത്തിയ ഫണ്ടും വക മാറ്റിയും, തട്ടിയെടുത്തും പട്ടിക ജാതി /വർഗ സമൂഹ ത്തെ വഞ്ചിക്കുകയാണ്, ബാഡ്ജറ്റ് തുകയിൽ 11.69ശതമാനം മാത്രമേ sc/st സമൂഹത്തിനായി വിനിയോഗിച്ചിട്ടുള്ളൂ എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.


. ലംപ്സം ഗ്രാൻഡ്  മിനിമം 1000രൂപ ആക്കുക.  എല്ലാ പഞ്ചായത്തിലും പൊതുശ്മശാന നിർമിക്കുക. കോളനി നവീകരണ പദ്ധതികൾ ആവിഷ്കരിക്കുക.    കോളനികളിലെയും, സങ്കേതങ്ങളിലെയും അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക,  എസ് സി എസ് ടി വിദ്യാർഥികൾക്ക്  വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനസാമഗ്രികൾ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അനങ്ങാപറ നയമാണ് പിന്തുടരുന്നതെന്ന് ഈ. എസ്. ബിജു പറഞ്ഞു.

.ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് വർക്കിങ് പ്രസിഡൻറ് മോഹനൻ പനയ്ക്കൻ അധ്യക്ഷനായിരുന്ന
സായാഹ്ന ധർണയിൽ അനിൽ ഉഴവൂർ  മുഖ്യപ്രഭാഷണം നടത്തി, ജില്ലാ  ട്രഷറർ വിക്രമൻ നായർ ,  താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ  വൈസ് പ്രസിഡൻറ്  വി ജീ മോഹനൻ  സെക്രട്ടറി, ബാലക്യഷ്ണൻ പി പി പ്രസാദ് സി ജി, മഹിളാ ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു .


Post a Comment

0 Comments