Latest News
Loading...

എം.ജി അറിയിപുകൾ


ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം

 

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. - 2018 അഡ്മിഷൻ, 2017 - അഡ്മിഷൻ - റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം.

(പി.ആർ.ഒ/39/668/2021)

പുതുക്കിയ പരീക്ഷ തീയതി

 

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം - 2018 അഡ്മിഷൻ - റഗുലർ/2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം - 2019 അഡ്മിഷൻ - റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ - റഗുലർ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/669/2021)

പരീക്ഷ തീയതി

 

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.

(പി.ആർ.ഒ/39/670/2021)

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ - റഗുലർ/സപ്ലിമെന്ററി - പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/671/2021)

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ് - 2011 അഡ്മിഷൻ - സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ - സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2017 അഡ്മിഷൻ - റഗുലർ/സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ - റഗുലർ/2016, 2015 - അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് - 2017 അഡ്മിഷൻ - റഗുലർ/2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി) പരിക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.

(പി.ആർ.ഒ/39/672/2021)

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016 - അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) 2011 അഡ്മിഷൻ - സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2014, 2013, 2012 അഡ്മിഷൻ - സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ - റഗുലർ/2015 അഡ്മിഷൻ - സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ - സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ - റഗുലർ/2015 അഡ്മിഷൻ - സപ്ലിമെന്ററി), ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 30 ന് ആരംഭിക്കും.

(പി.ആർ.ഒ/39/673/2021)

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. - 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.

(പി.ആർ.ഒ/39/674/2021)

അപേക്ഷ തീയതി

 

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ - റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ - റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.

(പി.ആർ.ഒ/39/675/2021)

പരീക്ഷ ഫലം

 

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

(പി.ആർ.ഒ/39/676/2021)

2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

(പി.ആർ.ഒ/39/677/2021)

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

(പി.ആർ.ഒ/39/678/2021)

സീനിയർ റിസർച്ച് ഫെലോ ഒഴിവ്

 

മഹാത്മാഗാന്ധി സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന ഒരു പ്രോജക്ടിൻ്റെ ഭാഗമായി സീനിയർ റിസർച്ച്‌ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. അപേക്ഷയുടെ മാതൃകയും മറ്റ് വിശദാംശങ്ങളും സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷയും ബയോഡാറ്റയും evramasamy@mgu.ac.in എന്ന ഇമെയിലിൽ ജൂലൈ 26ന് മുമ്പ് ലഭിച്ചിരിക്കണം.

(പി.ആർ.ഒ/39/679/2021)

Post a Comment

0 Comments