Latest News
Loading...

വി.അൽഫോൻസാമ്മയുടെ തിരുന്നാളിന് കൊടിയേറി

ഭരണങ്ങാനം വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാളിന് തുടക്കമായി. മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുന്നാൾ ചടങ്ങുകൾ നടക്കുന്നത്. വി. അൽഫോൻസാമ്മയുടെ 75 മത് ഓർമ്മതിരുന്നാളാണിത്.
 
.ഭാരത സഭയിലെ പുണ്യചരിതയായ വി. അൽഫോൻസാമ്മയുടെ 75 മത് ചരമ വാർഷികത്തോടനുബന്ധിച്ചുള്ള തിരുനാളിനാണ് ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ കൊടിയുയർന്നത്. സഹനത്തിന്റെ കത്തിയെരിഞ്ഞ മെഴുതിരി വിളക്കായിരുന്നു വി അൽഫോൻസാമ്മയെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള നിരവധി വിശ്വാസികൾ വി. അൽഫോൻസാമ്മയെ തങ്ങളുടെ മാധ്യസ്ഥയായി ഏറെടുത്തു കഴിഞ്ഞു

.കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് തിരുന്നാൾ ചടങ്ങുകൾ നടക്കുനത് . തീർത്ഥാടന കേന്ദ്രത്തിലെ ചടങ്ങുകൾക്കും ഓൺലൈനായി സംപ്രേഷണം ചെയ്യും. ദിവസവും രാവിലെ 5.30, 6.45, 8, 11 ഉച്ച കഴിഞ്ഞ് 3, 5 എന്നി സമയങ്ങളിലാണ് വി.കുർബാന . 

27 ന് വൈകിട്ട് 5 ന് മാർ ജോസഫ് കല്ലറങ്ങാട്ട് വി.കുർബാനയർപിച്ച് സന്ദേശം നൽകും. പ്രധാന തിരുന്നാൾ ദിവസമായ 28 ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ കുർബാനയർപ്പിച്ച് സന്ദേശം നൽകും.


Post a Comment

0 Comments