Latest News
Loading...

കടനാട് സർവ്വീസ് സഹകരണബാങ്കിലെ കോടികളുടെ അഴിമതി അന്വേഷിക്കണം- BJP


കടനാട് സർവ്വീസ് സഹകരണബാങ്കിൽ സി പി എം ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അഴിമതിയും പകൽക്കൊള്ളയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ രഞ്ജിത് ജീ മീനാഭവൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. 

ഒരു നാടിനു മുഴുവൻ ഗുണമാകേണ്ടുന്ന സഹകരണ പ്രസ്ഥാനത്തെ സിപിഎം ന്റെ നേതൃത്വത്തിൽ കൊള്ളസങ്കേതമാക്കി മാറ്റി അവരുടെ വിധ്വംസ്വക പ്രവർത്തനങ്ങൾക്ക് സ്വകാര്യമായി ഫണ്ട് അനുവദിക്കുകയും നൂറ് കണക്കിന് നിക്ഷേപകരെയും ജനങ്ങളെയും വഞ്ചിച്ച് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാർക്ക് വഴിവിട്ട് കോടികളുടെ പിൻവാതിൽ സഹായധനമെത്തിക്കുകയും ചെയ്യുന്ന സഹകരണ ബാങ്ക് ഭരണ സമിതിയുടെ ജനവഞ്ചന ജനങ്ങൾ തിരിച്ചറിയണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. 

പാർട്ടി നേതാക്കളുടെ സ്വന്തക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമായി നിയമനങ്ങൾ നടത്തുന്ന കോടികൾ വായ്പ്പയെടുത്ത് വർഷങ്ങളായി തിരിച്ചടവില്ലാതെ കോടിക്കണക്കിനു രൂപ പലിശയിനത്തിൽ മാത്രം ബാങ്കിന് കിട്ടാനുള്ള സാഹചര്യമുണ്ടാക്കി കടനാട്‌ സർവ്വീസ് സഹകരണബാങ്കിനെ തകർച്ചയിലേക്ക് തള്ളിവിട്ട് മുഖം മിനുക്കി നിക്ഷേപകരെ വഞ്ചിച്ച് സി പി എം നേതാക്കന്മാരുടെ സ്വകാര്യ ലാഭത്തിനുമാത്രമായി പ്രവർത്തിക്കുന്ന ബാങ്ക് പ്രസിഡന്റ് രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് യോഗത്തിൽ സംസാരിച്ച ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ പാലക്കുഴ ആവശ്യപ്പെട്ടു .


.മുൻ വർഷങ്ങളിൽ ബാങ്കിൽ നടന്നിരിക്കുന്ന സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ, കിട്ടാക്കടം, നിയമനങ്ങൾ, വിവിധ ശാഖകളിൽ നിർമ്മാണ പ്രവർത്തികളുടെ പേരിൽ നടന്നിരിക്കുന്ന അഴിമതികൾ ഉൾപ്പെടെ സഹകരണ സംഘം രജിസ്ട്രാർ പുറത്തുവിട്ടിട്ടും അത് നിക്ഷേപകരുടെയൊ സ്വന്തം പാർട്ടി പ്രവർത്തകരെയൊ പോലും കണ്ണിൽ പെടാതെ മൂടിവെച്ച് ഇടപാട്കാരെ വഞ്ചിച്ച് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കൊള്ളസങ്കേതമാക്കി മാറ്റുന്ന ബാങ്ക് പ്രസിഡന്റും ഭരണ സമിതിയും രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളി അവശ്യപ്പെട്ടു. 

.കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ഒബിസി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരൻ,ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സാജൻ കടനാട് ,യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അറയ്ക്കൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി 
കവളംമാക്കൽ ,ബിജു കെ.എസ്സ്. അനന്ദു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments