Latest News
Loading...

വിദ്യാർത്ഥികൾക്കു മൂല്യാധിഷ്ഠിത പ്രോൽസാഹനം നൽകണം: ബിഷപ്പ് മുരിക്കൻ


പാലാ: വളർന്നു വരുന്ന വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ഠിത പ്രോൽസാഹനം നൽകാൻ നമുക്ക് കടമയുണ്ടെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. പാലാ മണ്ഡലത്തിൽ പഠനോപകരമില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന നിർധനർക്കു മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സമ്മാനിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം ബോയിസ് ടൗണിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. അർഹതയുള്ളവർക്കു സമൂഹം പരിഗണന നൽകുമെന്നതിൻ്റെ ഉദാഹരണമാണിതെന്നും മാർ മുരിക്കൻ പറഞ്ഞു.

.മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ഫ്രാൻസിസ് പാറപ്ലാക്കൽ, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ സതീഷ് ചൊള്ളാനി, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, ജോസ്മോൻ മുണ്ടയ്ക്കൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി താഴത്തേൽ, ബിജോയി ഇടേട്ട്, എം പി കൃഷ്ണൻനായർ, എബി ജെ ജോസ്, റോബി ഊടുപുഴയിൽ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ടി വി ജോർജ്, അപ്പച്ചൻ ചെമ്പൻകുളം, ബേബി സൈമൺ, ജിൻസ് കാപ്പൻ, അലക്സ് ജോൺ, സിറിൾ കാപ്പൻ, തോമസുകുട്ടി മുകാല, തങ്കച്ചൻ മുളകുന്നം, തോമസ് ശ്രാമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

.ബോയിസ് ടൗണിലെ വിദ്യാർത്ഥികൾക്കു വേണ്ടി മദർ സുപ്പീരിയർ സിസ്റ്റർ പ്രകാശ് ബിഷപ്പിൽനിന്നും ഫോണുകൾ ഏറ്റുവാങ്ങി. നൂറ് സ്മാർട്ട് ഫോണുകളാണ് വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്തത്. മാണി സി കാപ്പൻ്റെ സഹോദരി ഭർത്താവ് അന്തരിച്ച ഡോ ജോസ് സക്കറിയാസിൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ ധനസഹായം രണ്ടു കിടപ്പുരോഗികൾക്കു കൈമാറി. ചടങ്ങിൽ മാണി സി കാപ്പൻ്റെ ജന്മദിനത്തോടനുബന്ധിച്ചു കേക്കും മുറിച്ചു.


Post a Comment

0 Comments