Latest News
Loading...

കടനാട് ബാങ്കിനെ തകർക്കാൻ ഗൂഢശ്രമമെന്ന് ഭരണ സമിതി


കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങൾക്കു പിന്നിലുള്ളത്. 

.ബാങ്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിപ്പെടുത്താനും വേണ്ടി സമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയാണ് തത്പരകക്ഷികൾ. ബാങ്കിനെതിരെ നാളുകളായി ദുരാരോപണമാണ് ഉന്നയിക്കുന്നതെന്ന് ഉപഭോക്താക്കൾക്കു അറിയാം. ജനങ്ങളിൽ ഭീതി പരത്തി ബാങ്കിനെ തകർക്കാനുള്ള ശ്രമം ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾ വ്യാജ പ്രചാരണം തള്ളിക്കളയുമെന്നും ഭരണസമിതി പറഞ്ഞു. 

.വിദ്യാർത്ഥികൾക്കുള്ള പലിശരഹിത വായ്പ, മറ്റു വായ്പകൾ, ചിട്ടി, റിക്കിംഗ് ഡിപ്പോസിറ്റ്, ഡെയിലി കളക്ഷൻ നിക്ഷേപം, സ്ഥിരനിക്ഷേപം മുതലായവയും നല്ല നിലയിൽ നടക്കുന്നുണ്ടെന്നു പ്രസിഡൻ്റ് സാബു പി ആർ, വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ എന്നിവർ അറിയിച്ചു.


Post a Comment

0 Comments