Latest News
Loading...

വെബ്സൈറ്റും ആപ്പും ഉദ്ഘാടനം ഇന്ന്

മീനച്ചിൽ നദീസംക്ഷണ സമിതിയുടെ ഔദ്യോഗിക വെബ് സൈറ്റും അതിനോട് അനുബന്ധിച്ച് സേവ് മീനച്ചിലാർ മഴ - പുഴ നിരീക്ഷണ പ്രക്രിയയിലെ വിവരശേഖരണത്തിനായി തയ്യാറാക്കിയിട്ടുള്ള എം.ആർ.ആർ.എം. വെബ് ആപ്പും 17/7/21 - ശനി വൈകിട്ട് 6 മണിക്ക് ഓൺ ലൈൻ സമ്മേളനത്തിൽ വച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ ഉത്ഘാടനം ചെയ്യും. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഐ.ഐ.ററി എം. പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൽ, പരിസ്ഥിതി സാങ്കേതിക വകുപ്പിലെ ഡോ. ജോൺ സി. മാത്യു എന്നിവർ പങ്കെടുക്കും.



.നൂറോളം മഴമാപിനികൾ ഇപ്പോൾത്തന്നെ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്നലെ ഉത്ഘാടനം ചെയ്യപ്പെട്ട ഒറ്റ ദിവസം 100 മഴമാപിനികൾ പദ്ധതിയിലെ പുതിയ ലൊക്കേഷനുകളിലും നിരീക്ഷണം ആരംഭിക്കുകയാണ്. വാഗമൺ , അടിവാരം മലനിരകൾ മുതൽ കുമരകം വരെയായി മഴമാപിനി വോളണ്ടിയർമാരുണ്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി ആദ്യഘട്ടത്തിൽ മഴയളവുകൾ കൈമാറുകയും പരിശീലനഘട്ടത്തിന് ശേഷം ഗൂഗിൾ ഫോമിലേയ്ക്കും പിന്നീട് ട്രസ്റ്റഡ് യൂസർ എന്ന പദവിയോടെ വെബ് ആപ്പിലേയ്ക്കും വോളണ്ടിയർമാർ മഴ വിവരങ്ങൾ നൽകും. മൊബൈൽ ഒ .ടി.പി. നൽകി ഗൂഗിൾ ലൊക്കേഷനിൽ നിന്നുകൊണ്ട് നൽകുന്ന വിശ്വാസയോഗ്യമായ വിവരങ്ങളാണ് ഈ പ്രവർത്തനത്തിന്റെ അടിത്തറ. തോപ്സ് ടെക്നോളജീസും പാത്താംമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജും ചേർന്ന് ഐ.ഐ.റ്റി.എം. പൂനെ, പരിസ്ഥിതി സാങ്കേതിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സാങ്കേതിക മികവോടെ തയ്യാറാക്കിയ വെബ് ആപ്പിന്റെയും മീനച്ചിൽ നദീസംരക്ഷണസമിതിയുടെ വെബ് സൈറ്റിന്റെയും ഉത്ഘാടനമാണ് നടക്കുന്നത്. 

.കുമരകം മുതൽ പൂഞ്ഞാർ വരെ സമുന്ദ്രനിരപ്പ് ആധാരമാക്കി 12 ലേറെ ജലനിരപ്പ് സ്കെയിലുകളും പൂർത്തിയാവുകയാണ്. റിവർ ഗേജ് വോളണ്ടിയർമാർ ആറ്റിലെ ജലനിരപ്പും വെബ് ആപ്പിൽ രേഖപ്പെടുത്തും. ആദ്യ ഘട്ടത്തിൽ വിവരങ്ങളുടെ നിരീക്ഷണവും പിന്നീട് വിശകലനവും അന്തിമ ഘട്ടത്തിൽ മുന്നറിയിപ്പുകളുമാണ് ഉദ്ദേശിക്കുന്നത്.


Post a Comment

0 Comments