Latest News
Loading...

വെള്ളക്കെട്ട് ഒഴിവാക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ


പൂഞ്ഞാർ : പൂഞ്ഞാർ പഞ്ചായത്തിലെ നാല്,അഞ്ച്,ആറ് വാർഡ്കളിലൂടെയുള്ള പൂഞ്ഞാർകണ്ടം കവല- ജിവി രാജ സ്റ്റേഡിയം - നെല്ലിക്കച്ചൽ റോഡിന്റെ റീ ടാറിങ് സ്ഥലം സന്ദർശിച്ച് ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ. റോഡിലെ വെള്ളകെട്ട് ഒഴിവാക്കുന്ന രീതിയിൽ റോഡ് നിർമ്മിക്കാനാവിശ്യമായ നിർദ്ദേശം നൽകിയതായും അനുപമ അറിയിച്ചു. . 

.വെള്ളം ഒഴുകി ഓടയിലേക്ക് പോവുന്നതിന് സൗകര്യം ഉൾപ്പെടെ ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജില്ലാ മെമ്പർ നൽകി. ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ ഉൾപ്പടെ 23 ലക്ഷം രൂപയാണ് റോഡിന്റെ പുനർനിർമ്മണത്തിന് അനുവദിച്ചത്

.പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, വാർഡ് മെമ്പർ വിഷ്ണുരാജ് വി ആർ, അസിസ്റ്റന്റ് എഞ്ചിനിയർ ജയപ്രകാശ് എന്നിവർക്കൊപ്പമാണ് റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കുവാൻ ജില്ലാ പഞ്ചായത്ത്‌ അംഗം സ്ഥലം സന്ദർശിച്ചത്.ജനവാസം ഏറെയുള്ള മേഖലയിൽ റോഡിന്റെ പണി പൂർത്തികരിക്കുന്നതോടെ ദീർഘകലാമയുള്ള ജനങ്ങളുടെ ആവശ്യം നടപ്പിലാക്കുന്നത്.



Post a Comment

0 Comments