Latest News
Loading...

ലഹരി വിരുദ്ധ വാരാചരണം ആരംഭിച്ചു


തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തു വായനശാലയുടെയും അക്ഷരസേനയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വാരാചരണം ആരംഭിച്ചു . ഗ്രാമപഞ്ചായത്തു ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം വാരാചരണം ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി ബിനോ മുളങ്ങാശ്ശേരിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലീന ജോർജ്, ജോയിച്ചൻ കാവുംകൽ, കെഎംജെ പയസ് കയ്യാണിയിൽ, അലക്സാണ്ടർ സർ പൗവത്തിൽ,ലൈബ്രെറിയാൻ ലിംന, എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രസിഡന്റ് വിജി ജോർജിന്റെ ആദ്യക്ഷതയും, ലൈബ്രറി കൗൺസിൽ അംഗങ്ങളായ വിപി രാജു സ്വാഗതവും,സുഷമ നന്ദിയും പറഞ്ഞു.


Post a Comment

0 Comments