Latest News
Loading...

കോവിഡിന് തളർത്താനായില്ല; ആൽബിന് ഫുൾ എ പ്ലസ്


തിടനാട് : എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ ഫുൾ എ പ്ലസ് നേടി ചെമ്മലമറ്റം എൽഎഫ്എച് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആൽബിൻ സജി പൊരിയത്ത്. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായ ആൽബിന് കോവിഡ് ബാധിച്ചപ്പോൾ അത് റിസൾട്ടിനെ ബാധിക്കുമോ എന്ന ഭയത്തിലായിരുന്നു അധ്യാപകർ. 

എന്നാൽ റിസൾട്ട് വന്നപ്പോൾ എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ്. വീട്ടിൽ മാതാപിതാക്കൾക് കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് പരീക്ഷ തുടങ്ങിയപ്പോൾ ആൽബിൻ നിരീക്ഷണത്തിലായിരുന്നു .

 
എസ്എസ്എൽസി പരീക്ഷയുടെ ആദ്യഘട്ടത്തിൽ തന്നെ ആൽബിന് കോവിഡ് സ്ഥിരീകരിച്ചു .തുടർന്ന് പ്രത്യേകം സജീകരിച്ച റൂമിലിരുന്നാണ് ആൽബിൻ പരിക്ഷ പൂർത്തീകരിച്ചത്. 

കോവിഡ് സാഹചര്യത്തിലും രോഗത്തിന്റെ എല്ലാ അവശതകളെയും വെല്ലുവിളിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ ആദ്യ പൊതുപരീക്ഷയിൽ വാൻ വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇപ്പോൾ ആൽബിൻ. 

രോഗ കാലയളവിൽ എല്ലാം പിന്തുണയും നൽകിയ ആദ്യപകർക്കും, അച്ഛനും അമ്മയ്ക്കും തന്റെ വിജയം സമരിപ്പിക്കുന്നതായി ആൽബിൻ അറിയിച്ചു.



Post a Comment

0 Comments