Latest News
Loading...

രമ മോഹനനെ ഒറ്റുകാരിയാക്കുന്നു- അഡ്വ.അക്ഷയ് ഹരി


ഈരാറ്റുപേട്ട:  ബ്ലോക്ക് പഞ്ചായത്തിലെ സുതാര്യത  ഇല്ലായ്മയും, ചട്ടവിരുദ്ധ  പ്രവർത്തനങ്ങൾക്കുമെതിരെ  പ്രതികരിച്ചതിന്റെ പേരിൽ ബ്ലോക്ക് അംഗം രമ മോഹനനെ ഒറ്റുകാരിയാക്കുവാനുള്ള ബോധ പൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പാതാമ്പുഴ ഡിവിഷൻ അംഗം അഡ്വ.അക്ഷയ് ഹരി.  യുഡിഫ് ഭരണ സമിതിയുടെ അഴിമതിക്ക് കൂട്ടുപിടിക്കാതെ അതിനെതിരെ ശബ്ദം ഉയർത്തുമ്പോൾ ഒറ്റതിരിഞ്ഞ് വളഞ്ഞിട്ട് ആക്രമിക്കുന്ന ഭരണാസമിതിയുടെ  പ്രവണത ശരിയല്ല. കഴിഞ്ഞ കുറേ നാളുകളായി  ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായതിൽ  തീർത്തും  സുതാര്യതല്ലായ്മയും, ചട്ടവിരുദ്ധവുമായിട്ടാണ് ബില്ലുകളും മറ്റു ഫണ്ടുകളും  പാസാക്കുന്നത്.

 ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിന്റെ ദൈനംദിന  ചിലവിനുള്ള  തുക ബി. ഡി. ഒ ഭരണ സമ്മതിയുടെ അറിവോടെ സ്വന്തം അക്കൗണ്ടിലേക്ക്  വക മാറ്റി ചിലവഴിച്ചു . ഈ കാര്യങ്ങൾ മുഴുവൻ  തുറന്ന് കാട്ടിയാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അധികാരികൾക്ക്  പരാതി കൊടുത്തത്. എന്നാൽ ഇതരത്തിലുള്ള പ്രധാന കാരണങ്ങൾ  എല്ലാം മറച്ചു വെച്ചുകൊണ്ട്   അംഗങ്ങൾ അറിയാതെ പൾസ്ഓക്സിമീറ്റർ വാങ്ങിച്ചത്തിലെ വിയോജിപ്പ് മാത്രമാണ്  പരാതിയുടെ  പിന്നിലെന്ന് വരുത്തി തീർക്കുവാനാണ് ഭരണസമിതി  ശ്രമിക്കുന്നതെന്നും അക്ഷയ് അറിയിച്ചു. 
.


ബി. ഡി. ഒയെ സംരക്ഷിക്കാനുള്ള  ശ്രെമത്തിന്റെ  ഭാഗമായിട്ടാണ് രമ  മോഹനെതിരെ  ഇത്തരത്തിലുള്ള വിമർശനം നടത്തുന്നത്. അതുപോലെ  ഭരണകക്ഷി അംഗങ്ങളുടെ  പ്രസ്താവനയിൽ പറയുന്ന പൂഞ്ഞാർ ഗവണ്മെന്റ് എൽ. പി സ്കൂളിന് ഫണ്ട്‌ അനുവദിച്ചതിനു  ശേഷം പ്രവർത്തനം നടക്കാതെ  പോയത്  പഴയ  എം. എൽ. എയുടെ കഴിവുകേട്  കൊണ്ടാണ് അല്ലാതെ 6 മാസം മാത്രമായ  ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ  കുഴപ്പം കൊണ്ടല്ല. ഈ ഫണ്ട്‌ കൃത്യമായി ഉപയോഗിക്കാനുള്ള ശ്രെമങ്ങൾ ഇപ്പോഴത്തെ എം.എൽ.എ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. അഴിമതി മറച്ചു പിടിക്കാനുള്ള വെഗ്രതയാണ് ഭരണ  കക്ഷി അംഗങ്ങളുടെ ത്തരം ദുഷ്പ്രചാരണങ്ങൾക്ക്  പിന്നിൽ. ഇത്തരം തെറ്റായ നടപടികൾ തിരുത്തി ജനോപകരമായ കാര്യങ്ങൾക്ക് ഭരണ സമിതി മുൻഗണന നൽകണമെന്നും അക്ഷയ് അറിയിച്ചു


Post a Comment

0 Comments