Latest News
Loading...

എ ഐ എസ് എഫ് - എ ഐ വൈ എഫ് നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി.

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതൽ പത്തുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉള്ള പഠനോപകരണങ്ങൾ എ ഐ എസ് എഫ് - എ ഐ വൈ എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ മേഖലാ കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ സി പി ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഹെഡ്മാസ്റ്റർ ഇൻ ചാർജ് അഗസ്റ്റിൻ സാറിന് കൈമാറി. 

.സ്കൂളിലെ അദ്ധ്യാപകർ, സ്റ്റാഫംഗങ്ങൾ, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് ഹാഷിം, സെക്രട്ടറി ഷമ്മാസ് ലത്തീഫ്, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി സാംജിത്ത് എം ശേഖർ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, ലോക്കൽ സെക്രട്ടറി കെ എസ് നൗഷാദ്, എ ഐ വൈ എഫ് മേഖല സെക്രട്ടറി എം പി സുനൈസ്, ഷമൽ, റ്റി കെ ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. 

.എം ജി ശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. പഠനോപകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സമൂഹത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് പരമാവധി സഹായങ്ങൾ ചെയ്തുകൊടുക്കണമെന്ന ലക്ഷ്യത്തോടെ മാതൃക പ്രവർത്തനങ്ങൾ നടത്തിയ അ ഐ എസ് എഫ് - എ ഐ വൈ എഫ്, സി പി ഐ പ്രവർത്തകരെ അഭിനന്ദിക്കുകയും ഹൃദയപൂർവ്വം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു