Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിജിലൻസ് പരിശോധന

 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 ഗ്രാമപഞ്ചായത്തുകളിലും പൾസ് ഓക്സിമീറ്ററുകൾ വാർഡുതല കർമ്മസമിതികളുടെയും,ആരോഗ്യവിഭാഗം പ്രവർത്തകരുടെയും ആവശ്യത്തിലേക്കായി വാർഷിക പദ്ധതിയിലുൾപ്പെടുത്തി വാങ്ങി നൽകിയിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ച് ഭരണസമിതി അംഗീകാരത്തോടെ സർക്കാർ സപ്ലൈകോ മെഡിക്കൽ സ്റ്റോർ നിരക്കിനേക്കാളും Rs 220/-ൽ കുറവിൽ രണ്ട് വർഷം റീപ്ലേസ്മെന്റ് ഗ്യാറന്റിയോട് കൂടി ബ്രാൻഡഡ് പൾസ് ഓക്സിമീറ്റർ വാങ്ങി നൽകിയ നടപടി എപ്രകാരം നിയമവിരുദ്ധമാകുമെന്നും,ഇപ്പോൾ പദ്ധതിയുമായി വകുപ്പ് മന്ത്രിയെയും,വകുപ്പ് മേധാവിയെയും,വിജിലൻസിനെയും സമീപിച്ചിരിക്കുന്ന പരാതിക്കാരിയായ ബ്ലോക്ക് മെമ്പർ രമാ മോഹനൻ  പദ്ധതിയുടെ ആനുകൂല്യത്തിൽ  സാധനം കൈപ്പറ്റി തന്റെ ഡിവിഷനിലുള്ള വാർഡ്തല കർമ്മസമിതികൾക്ക് വിതരണം ചെയ്ത അക്കാര്യം സോഷ്യൽ മീഡിയായിലും പത്രത്തിലും വാർത്തയാക്കി പൊളിറ്റിക്കൽ മൈലേജ് കരസ്ഥമാക്കിയ ശേഷം പരാതി ഉന്നയിക്കുന്നതിൽ നിക്ഷിപ്തതാത്പര്യങ്ങലില്ലേയെന്നും ഭരണസമിതി വാർത്താകുറിപ്പിൽ ആരാഞ്ഞു.

       കോവിഡ് പ്രതിസന്ധി മൂലം ബ്ലോക്ക് പഞ്ചായത്തിലെ വാർഷിക തുകകൾ വളരെ കുറച്ചു മാത്രമേ ഇതുവരെ ചെലവഴിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. മാത്രമല്ല ദൈനംദിന ചെലവുകളും അത്യാവശ്യ സാധനങ്ങൾ വാങ്ങലും വർഷങ്ങളായി തുടർന്ന് വരുന്ന നടപടികളാണെന്നിരിക്കെ മുൻകാലങ്ങളിലൊന്നും ഉന്നയിക്കാതിരുന്ന പരാതി ഇപ്പോൾ നിരന്തരം മുകൾ തട്ടിൽ എത്തിച്ച് രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയെയും ഉദ്യോഗസ്ഥരെയും ചെളിവാരിതേയ്ക്കുവാനുള്ള കുൽസിത ശ്രമമാണ്‌. പരാതിക്കാരിയുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
    
കൂടാതെ പരാതിക്കാരിയുടെ ഡിവിഷനായ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 120 വർഷം പഴക്കമുള്ള നിലവിൽ 236 കുട്ടികൾ പഠിക്കുന്ന LP സ്കൂൾ പുനർ നിർമ്മിക്കാൻ മുൻ MLA അനുവദിച്ച അൻപതുലക്ഷം രൂപ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ സ്കൂൾ കെട്ടിടം പണിയാൻ മുൻകൈ എടുക്കാത്ത ബ്ലോക്ക് ഡിവിഷൻ മെമ്പർ ആയ രമാമോഹൻ ആണ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന കാര്യങ്ങളിൽ തടസം നിൽക്കുന്നത്.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ച് ഏറ്റവും നല്ല പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.E.L.O സർവേയിൽ ഈരാറ്റുപേട്ട പഞ്ചായത്തിലെ മൂനിലവ് ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തുതന്നെ രണ്ടാംസ്ഥാനത്താണ്. ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ ചുരുങ്ങിയ കാലയാളവുകൊണ്ട് തന്നെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം CFLTC ആരംഭിക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുൻപോട്ടു പോകുന്നുമുണ്ട്.മെച്ചപ്പെട്ട രീതിയിൽ പ്രവർത്തുച്ചുകൊണ്ടിരിക്കുന്ന ബ്ലോക്ക് ഭരണ സമിതിയിൽ ഭരണസ്തംഭനം സൃഷ്ടിക്കുന്നതും എല്ലാ കമ്മിറ്റി യോഗങ്ങളിലും അലംഭാവം സൃഷ്ടിക്കുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുത്തിയിൽനിർത്താനുള്ള പരാതിക്കാരിയായ രമാ മോഹനന്റെ ഗൂഡാലോചനെയോടെയുള്ള ശ്രമങ്ങൾ അപലപാനീയമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യനും ഭരണസമിതി അംഗങ്ങളും അറിയിച്ചു.