Latest News
Loading...

ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറും ഡ്രൈവറേയും പിടികൂടി


ബൈക്ക് യാത്രക്കാരനെ പുറകിലൂടെ അമിത വേഗതയിലെത്തി ഇടിച്ചു വീഴ്ത്തി നിർത്താതെ ഓടിച്ചുപോയ വാഹനം പോലീസ് പിടികൂടി.  KL 35 G 5885 ആം നമ്പർ ക്രേറ്റാ കാറും ഉടമ പാലാ കിഴതടിയൂർ കല്ലറക്കൽ സോജൻ സെബാസ്റ്റ്യനെയുമാണ് പാലാ പാലാ പോലീസ് കണ്ടെത്തിയത്. 

ജൂലൈ ആറാം തീയതി രാത്രി പാലാ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിനു മുൻവശം വെച്ച് ആയിരുന്നു അപകടം. CCTV ദൃശ്യങ്ങൾ പരിശോധിച്ച് പാലാ പോലീസ് ഇൻസ്‌പെക്ടർ ടോംസൺ കെ.പീറ്ററിന്റെ നേതൃത്വത്തിൽ പിടികൂടിയത്.


പാലായിലെ വെള്ളരിങ്ങാട്ട് ഇലെക്ടിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന വള്ളിച്ചിറ സ്വദേശി സിറിയക് കട അടച്ചു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് അപകടത്തിൽ പരിക്ക് പറ്റിയത്.

        എസ് ഐ മാരായ അഭിലാഷ് എം.ഡി, തോമസ് സേവ്യർ, സിബിമോൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.


Post a Comment

0 Comments