Latest News
Loading...

പൂവരണിയിൽ അപകടത്തിൽ മരിച്ചത് അയർക്കുന്നം സ്വദേശിനി


പാലാ പൂവരണിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്.പൂവരണി ടൗണിൽ ലാബ് നടത്തുകയായിരുന്നു മിനി. ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.

പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ വന്ന വാഹനം വന്നിരുന്നു. ഈ വാഹനത്തിൻ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇടിച്ചപ്പോൾ റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.പൊലിസ് അന്വേഷണം നടത്തി വരികയാണ്.

കുവൈറ്റില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു. മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു.

നാട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിന്‍റെ മരണം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് ഏക മകള്‍ നയന മരിച്ചത്.

അതിനുശേഷമായിരുന്നു അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടന്നത്. കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു മിനിയും ജോര്‍ജും. കോഴിക്കോട് വട്ടുകുന്നേല്‍ കുടുംബാംഗമാണ്.




Post a Comment

0 Comments