Latest News
Loading...

എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഭാവി തകർക്കുകയാണോ എന്ന് ABVP


കോട്ടയം : കോവിഡ് മഹാമാരി കാലത്തും എംജി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഒട്ടനവധി ആശങ്കകളാണ് നേരിടുന്നത്. ഈ ആശങ്കകൾ പരിഹരിക്കുവാൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറാവണമെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ് ആവശ്യപ്പെട്ടു. അവസാന വർഷ പഠനം പൂർത്തിയാക്കുന്നതിന് മുൻപേ പിജി വിദ്യാർത്ഥികളുടെ പരീക്ഷ ടൈംടേബിൾ പ്രസദ്ധീകരിച്ച് പരീക്ഷകൾ നടത്തുന്ന നടപടികൾ യൂണിവേഴ്സിറ്റി അധികൃതർ പുനഃപരിശോധിക്കാൻ തയ്യാറാവണം.

 യൂണിവേഴ്സിറ്റി പ്രവർത്തനങ്ങൾ ആർക്കോ വേണ്ടി ചെയ്യുന്ന രീതിലാണ് യൂണിവേഴ്സിറ്റി അധികൃതർ മുന്നോട്ട് കൊണ്ടുപോവുന്നത്. അതുപോലെതന്നെ, എംബിഎ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുവാനും യൂണിവേഴ്സിറ്റി തയ്യാറാവണം. നടത്തിയ പരീക്ഷകളുടെ ഫലങ്ങൾ പുറത്തുവിടുകയും നടത്താത്ത സെമസ്റ്റർ പരീക്ഷകൾ നടത്താൻ യൂണിവേഴ്സിറ്റി തയ്യാറാവുകയും ചെയ്യണം. 

.യൂണിവേഴ്സിറ്റി അധികൃതർ പരീക്ഷകൾ നടത്തുവാനുള്ള തിടുക്കം മാത്രമാണ് ചെയ്യുന്നത്. നടത്തുന്ന പരീക്ഷാഫലങ്ങൾ പുറത്തുവിടുവാൻ യൂണിവേഴ്സിറ്റി തയ്യാറാകുന്നില്ല. ഒട്ടനവധി ഫലങ്ങൾ ഇപ്പോഴും യൂണിവേഴ്സിറ്റി അധികൃതർ പുറത്തുവിടുന്നില്ല. വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാണ്. യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥികളെ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. 

.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പുനഃപരിശോധിക്കുകയും അതിനുള്ള പരിഹാരങ്ങൾ ചെയ്യുവാൻ യൂണിവേഴ്സിറ്റി തയ്യാറാവുകയാണ് വേണ്ടത്. യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ ശക്തമായ സമരപരിപാടികളും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവാനാണ് എബിവിപിയുടെ തീരുമാനമെന്നും ജില്ലാ പ്രസിഡന്റ്‌ എസ്. അരവിന്ദ് വ്യക്തമാക്കി.


Post a Comment

0 Comments