Latest News
Loading...

എസ്എസ്എല്‍സി പരീക്ഷാഫലം. 99.47 ശതമാനം വിജയം

സംസ്ഥാനത്ത് പത്താംക്ലാസില്‍ റെക്കോര്‍ഡ് വിജയം. 99.47 ആണ് വിജയശതമാനം. 121318 പേര്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് പാലാ വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവുമധികം വിജയം നേടിയത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ 0.65 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ ​പ്ല​സ് നേ​ടി​യ​വ​രി​ൽ 79,142 പേ​രു​ടെ വ​ർ​ധ​ന​വും ഉ​ണ്ടാ​യി. മു​ൻ വ​ർ​ഷം 41,906 പേ​ർ​ക്കാ​ണ് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ച​ത്. പ​രീ​ക്ഷ ഫ​ലം വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങും

22,947 സെന്ററുകളിലായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റ് വിഭാഗത്തിൽ 991 പേരാണ് പരീക്ഷയെഴുതിയത്. മൂല്യനിർണയ ക്യാംപുകളുടെ എണ്ണം 72 ആയി വർധിപ്പിച്ചിരുന്നു. 12701 അധ്യാപകർ മൂല്യനിർണയത്തിനെത്തി. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂർത്തിയാക്കിയത്. സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടർച്ചയായ അധ്യയന വർഷമാണിത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താനാവൂ.

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നൽകി.

ഫലം 3 മണി മുതൽ ലഭ്യമാവും. ഫലം അറിയാൻ






Updating...

Post a Comment

0 Comments