Latest News
Loading...

കാനഡയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 700 ഓളം പേർ മരിച്ചു.

പസഫിക് വടക്കുപടിഞ്ഞാറൻ മേഖലയില്‍ അഭൂതപൂർവമായ ചൂട് തുടരുന്നു. കാനഡയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 700 ഓളം പേർ മരിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ലിറ്റൺ ഗ്രാമത്തിലെ ചൂട് മൂലമുണ്ടായ കാട്ടുതീ മൂലം രണ്ട് പേർ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ, ഈ ആഴ്ച ആദ്യം 49.6 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു.

കാനഡയിലെ ചൂടിനെ തുടര്‍ന്ന് ബാധിച്ച നൂറിലധികം കാട്ടുതീകളിൽ ചിലത് അപകടകരമായ രീതിയിലേയ്ക്ക് മാറിയിട്ടുണ്ട്. 

വർദ്ധിച്ചുവരുന്ന പ്രതിസന്ധിയെ തുടര്‍ന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാട്ടുതീ നേരിടാനുള്ള വഴികൾ ചർച്ച ചെയ്തു. രാജ്യത്തെ അടിയന്തര പ്രതികരണ സംഘത്തെ മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ട്. 

ലൈട്ടണിലും പരിസരത്തും കാട്ടുതീ മൂലം നേരിടുന്ന വെല്ലുവിളികൾ കാരണം, ഗ്രാമത്തിലെ രണ്ട് മരണങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസത്തെ റെക്കോർഡ് താപനില ലിറ്റൺ മേഖലയില്‍ കണ്ടതിനെത്തുടർന്ന്, ബുധനാഴ്ച ഇവിടത്തെ താമസക്കാരെ ഒഴിപ്പിച്ചിച്ചിരുന്നു. പ്രദേശത്തും പരിസരത്തുമായി ആയിരത്തോളം നിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബിസി വൈൽഡ് ഫയർ സർവീസ് കാട്ടുതീ സാഹചര്യത്തെ “നിയന്ത്രണാതീതമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 6,400 ഹെക്ടർ വിസ്തൃതിയിലാണ് തീ പടരുന്നത്. 




ജൂലൈ ഒന്നിന് അവസാനിക്കുന്ന ആഴ്ചയിൽ 719 പെട്ടെന്നുള്ള മരണങ്ങൾ പ്രവിശ്യയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിസി ചീഫ് ലിസ ലാപോയിന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. കഴിഞ്ഞ ആഴ്ച്ച ബിസി അനുഭവിച്ച കടുത്ത കാലാവസ്ഥ, മരണത്തിലെ വർദ്ധനവിന് കാരണമായേക്കാമെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു.  

ജൂൺ 30 ന്, അഞ്ച് ദിവസത്തെ കാലയളവിൽ 486 മരണങ്ങളാണ് രേഖപ്പെടു്തതിയത്. 

പ്രവിശ്യയിൽ 136-ഓളം ചെറുതും വലുതുമായ കാട്ടുതീ പടരുന്നുണ്ടെന്ന് ബിസി വൈൽഡ് ഫയർ സർവീസ് അറിയിച്ചു. ഒൻപത് കാട്ടുതീകൾ പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കിയതിനാൽ അവ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Post a Comment

0 Comments