Latest News
Loading...

കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രം 61-ാമത്‌ വിഗ്രഹദര്‍ശനദിനം ബുധനാഴ്ച

പാലാ :കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ 61-ാമത് വിഗ്രഹദര്‍ശനദിനം
ബുധനാഴ്ച (14-7-2021 )ഭക്തിനിർഭരമായി ആഘോഷിക്കും.   
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജൂലൈ 14-ാം തീയതി ആചാരപരമായ ക്ഷേത്ര ചടങ്ങുകൾ മാത്രമായാണ് വിഗ്രഹ ദർശനദിനം ആചരിക്കുന്നത്.

 ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണൻ ഭട്ടതിരിപ്പാടും, മേല്‍ശാന്തി പത്മനാഭന്‍ പോറ്റിയും മുഖ്യകാര്‍മ്മികത്വം വഹിക്കും.


കോവിഡ് മാനദണ്ഡം പാലിച്ച് വിഗ്രഹ ദര്‍ശന ദിനത്തോടനുബന്ധിച്ചുള്ള 
മഹാപ്രസാദഊട്ട് ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ദേവസ്വം പ്രസിഡണ്ട് സി പി ചന്ദ്രൻ നായർ, സെക്രട്ടറി എസ് ഡി സുരേന്ദ്രൻ നായർ ഖജാൻജി സാജൻ ജി ഇടച്ചേരിൽ എന്നിവർ അറിയിച്ചു.


Post a Comment

0 Comments