Latest News
Loading...

മേലുകാവ് മറ്റത്ത് ആൻ്റിജൻ ടെസ്റ്റ് 6 ന്

മേലുകാവ് മറ്റം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ 6 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സഹകരണത്തോടുകൂടി മേലുകാവ് പോലീസ് സ്റ്റേഷനു സമീപമുള്ള പുതിയ നെല്ലിക്കൽ കെട്ടിടത്തിൽ വച്ച് ആൻ്റിജൻ ടെസ്റ്റ് നടത്തപ്പെടുന്നതാണ്. 


മേലുകാവ് ഗ്രാമപഞ്ചായത്തിലെ എല്ലാവരും തന്നെ ആൻ്റിജൻ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. കോവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിയാത്തവർ ടെസ്റ്റിന് വരേണ്ടതില്ല. വരുന്നവർ ഫോൺ നമ്പർ മാത്രം നൽകേണ്ടതാണ്.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മേലുകാവ് ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗം പടരാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി.ജെ ബഞ്ചമിൻ, തടത്തിപ്ലാക്കൽ അഭ്യർത്ഥിച്ചു.


Post a Comment

0 Comments