Latest News
Loading...

51% കുട്ടികൾക്കും ഫുൾ എ പ്ലസുമായി വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ

വാകക്കാട്: ഈ വർഷം വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷിക്കാനൊരുങ്ങുന്ന വാകക്കാട് അൽഫോൻസാ ഹൈ സ്കൂളിന് സമാനതകളില്ലാത്ത അപൂർവ്വ നേട്ടമാണ് ഇത്തവണത്തെ എസ് എസ് എൽ സി ഫലം. സ്കൂളിൽ പരീക്ഷയെഴുതിയവരിൽ പകുതിയിലധികം കുട്ടികൾകളും ഫുൾ എ പ്ലസ് നേടികൊണ്ടാണ് സ്കൂളിന് തുടർച്ചയായ പതിമൂന്നാം വർഷവും എസ് എസ് എൽ സി ക്ക് നൂറു ശതമാനം വിജയം സമ്മാനിച്ചത്. 

അറുപത്തിരണ്ടു കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 കുട്ടികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി , ഹെഡ്മിസ്ട്രസ് സി.റ്റെസ്സ്, പി റ്റി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ അധ്യാപകരേയും വിദ്യാർത്ഥികളേയും അഭിനന്ദിച്ചു.


Post a Comment

0 Comments