Latest News
Loading...

1200 മാർക്കും നേടിയവർക്ക് രൂപതയുടെ അനുമോദനം

പാലാ രൂപതയുടെ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ ഹയർസെ ക്കൻഡറി പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടിയ കുട്ടികൾക്ക് അനുമോദനം. വിവിധ സ്കൂളുകളിലെ 13 പേരാണ് പാലാ ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട് അനുമോദനഫലകവും 1200 രൂപ കാഷ് അവാർഡും സമ്മാനിച്ചു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് നല്കുന്ന രീതിയാണ് രൂപയിലെ കോർപറേറ്റ് വിദ്യാഭ്യാസ ഏ ജൻസി തുടരുന്നതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വ്യത്യസ്തമായ സാധ്യതകൾ മന സിലാക്കി തുടർ പഠനം തെരഞ്ഞെടുക്കണം. ബൗദ്ധിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും രാ ജ്യത്തിന്റെ വികസനത്തിനായി അതുപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.


.നേഹ ബെന്നി (പാലാ സെന്റ് മേരീസ്), ഹെബേർത്ത് ഫ്രാൻസിസ്, ജീവ എലിസബത്ത് (സെന്റ് മേരീസ് ഭരണങ്ങാനം), റോസ്മെറിൻ ജോജോ (സെന്റ് മേരീസ് കുറവിലങ്ങാട്), ടെസ്സ ജോ, എലിസബത്ത് ജോണി, അജ്മിയ സലാം (സെന്റ് മേരീസ് അറക്കുളം), നെഹ മേരി (സെന്റ് ആന്റണീസ് പ്ലാശനാൽ), മെബേൽ മെലേഖ (എമ്മാനുവൽസ് കോതനല്ലൂർ), സൻജലി മെറീന, ആൻസ് ജീസ്(സെന്റ് പീറ്റേഴ്സ് ഇലഞ്ഞി), അയ്ബി മറിയം (സെന്റ് ജോസഫ് വിളക്കുമാടം), കെസിയ തെരേസ (ഹോളിക്രോസ് ചേർപ്പുങ്കൽ) എന്നിവരാണ് അവാർഡിന് അർഹരായത്.

.ചടങ്ങിൽ കോർപറേറ്റ് എജ്യുക്കേഷണൽ സെക്രട്ടറി ഫാ ബർക്കുമാൻസ് കുന്നുംപുറം, മോൺസിഞ്ഞോർ ഫാ ജോസഫ് മാലേപ്പറമ്പിൽ, റവ ഡോ. കെ.എം ജോസഫ് കൊല്ലംപറമ്പിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറ ക്ടർ ഫാ ജോർജ്ജ് വരകുകാലാപ്പറമ്പിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബറ്റ് തോമസ് എന്നിവരും സംബന്ധിച്ചു.



Post a Comment

0 Comments