Latest News
Loading...

രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണം നടത്തി

ഈരാറ്റുപേട്ട : രാജ്യന്തര ലഹരി വിരുദ്ധ ദിനാചരണം യൂത്ത് കോൺഗ്രസ് അഭിമുഖ്യത്തിൽ യൂത്ത് കെയർ അംഗങ്ങൾ നടത്തി .ലഹരി വിരുദ്ധ ദിനാചരണ ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് നടത്തി .

രാജ്യം വലിയ ഒരു മഹാമാരിയിലൂടെ കടന്ന് പോകുമ്പോൾ ലഹരി വിരുദ്ധ ദിനത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ലഹരിക്കെതിരെ ജനങ്ങളെ ബോധവമാരാക്കാനും, ലഹരിയുടെ വസ്തുതകളെ പങ്ക് വെയ്ക്കുക ,ജീവിതങ്ങളെ രക്ഷിക്കുക ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും ഉദ്ഘാടന പ്രഭാഷണത്തിൽ സംസാരിച്ചു.

ചടങ്ങിൽ യൂത്ത് കെയർ പ്രസിഡൻ്റ് മാഹിൻ വലിയവീട്ടിൽ ലഹരിക്കെതിരെ സത്യവാചകം ചൊല്ലിക്കൊടുത്തു .ചടങ്ങിൽ നെസ്മൽ നവാസ് ,ആസിഫ് നൗഷാദ് ,ഷാഹുൽ ,ബി ലാൽ തുടങ്ങിയവർ പങ്കെടുത്തു .




Post a Comment

0 Comments