Latest News
Loading...

തലപ്പലത്ത് പലചരക്ക് കിറ്റ് വിതരണവുമായ് യൂത്ത് കോൺഗ്രസ്സ്

 തലപ്പലം മണ്ഡലം യൂത്ത് കെയറിന്റെ ഭാഗമായി അഞ്ചാം വാർഡ് ഇളപ്പുങ്കലിൽ,വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 180 വീടുകളിലേക്ക് 13 കൂട്ടം സാധനങ്ങൾ അടങ്ങിയ പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ആനന്ദ് വെള്ളൂകുന്നേൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നൗഫൽ സി.എച്ച്,യൂത്ത് കെയർ വോളന്റീർ രഞ്ജിത് ഇളപ്പുങ്കൽ, ജിതിൻ കളത്തുക്കടവ്,ആദർശ് കുമ്മുങ്കൽ, കെ.എസ്.യൂ പ്രവർത്തകരായ ഫർസിൻ മാഹിൻ, യാസീൻ അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം കൊടുത്തു.ഭക്ഷ്യകിറ്റ് വിതരണം, അണുനശീകരണ പ്രവർത്തനം, മരുന്ന് വിതരണം, പാഠനോപകരണ വിതരണം തുടങ്ങിയ സേവനങ്ങളുമായ് യൂത്ത് കെയർ സംവിധാനം പഞ്ചായത്തിൽ സജീവമാണ്.

Post a Comment

0 Comments