Latest News
Loading...

കാരുണ്യഹസ്തവുമായി മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡ്

മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. 250 ൽ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ "കുഞ്ഞു മക്കൾക്ക് സ്നേഹസമ്മാനം" എന്ന പേരിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോൽഘാടനം കൺവീനർ ടോണി തൈപ്പറമ്പിലിന് കൈമാറി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കിരൺ മനയാനി, ജോയി മൂന്നാനി, അമൽ ആനന്ദ്, സുബിൻ തുടങ്ങിയവർ പങ്കെടുത്തു... ഇനിയും കൂടുതൽ പേരിലേക് യൂത്ത് ബ്രിഗേഡ് സഹായാ ഹസ്തങ്ങൾ തുടരും എന്ന് യൂത്ത് ബ്രിഗേഡ് അറിയിച്ചിട്ടുണ്ട്

Post a Comment

0 Comments