Latest News
Loading...

യോഗ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ തയ്യാറാകണം .എൻ. ഹരി

അന്താരാഷ്ട്ര യോഗാ ദിനത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യോഗയെ പ്രകീർത്തിക്കുന്നു. അതു മാത്രമല്ല നമ്മുടെ സഹകരണ മന്ത്രി വർഷങ്ങളായി യോഗ ചെയ്യുന്നതു കൊണ്ട് പത്ത് വർഷമായി ഒരു ജലദോഷം പോലും വന്നിട്ടില്ലന്നും പറയുന്നു. തനിക്ക് അറിയാവുന്ന ഇന്ന് മന്ത്രിസഭയിലെ പലരും യോഗ ചെയ്യുന്നവരും ആണ് . ബിജെപി പാല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന എൻ. ഹരി

 എന്നാൽ ഇത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്തി നമ്മുടെ അടുത്ത തലമുറയെ രക്ഷിക്കാൻ എന്ത് കൊണ്ട് തയ്യാറാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയെ പറ്റി പറഞ്ഞപ്പോൾ ആദ്യം കേരളത്തിലുള്ള നേതാക്കൾ പലരും പരിഹസികുകയും ചെയ്തത് നാം മറക്കരുത്. മാനസികവും ശാരീരികവുമായ അവസ്ഥയെ മാറ്റി ആത്മീയ മായ അവസ്ഥയിൽ എത്തിക്കുക എന്നതാണ് യോഗ. അത് മാത്രം അല്ല നമ്മുടെ ഋഷി പരമ്പര അവരുടെ ശിഷ്യന്മാർക്ക് വാമൊഴിയിലേക്ക് പകർന്നു നൽകുകയും പിന്നീട് താളിയോലകളിലേക്ക് പകർത്തുകയും ആയിരുന്നു. ഇതൊക്കെ അംഗീകരിക്കാൻ സിപിഐ എം. തയ്യാറാകുമോ എന്നും എൻ ഹരി ചോദിച്ചു.


 ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന സമിതിയം പ്രൊഫ.ബി.വിജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ഇൻചാർജ്ജ് മഹേഷ് ചന്ദ്രൻ , മണ്ഡലം വൈസ് പ്രസിഡന്റ് ശുഭ സുന്ദർ രാജ് എന്നിവർ സംസാരിച്ചു.
യോഗാചാര്യൻ ഡോ.പി.സി. ഹരികൃഷ്ണൻ യോഗ പരിശീലനം നൽകി.

Post a Comment

0 Comments