Latest News
Loading...

സ്ത്രീകൾക്ക് കൂട്ടായി ഇനി " കാതോർത്ത് "


വനിത ശിശു വികസന വകുപ്പ് മഹിളാ ശക്തി കേന്ദ്ര മുഖേനെ സമൂഹത്തിൽ വിവിധ തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കായി സ്വന്തം താമസസ്ഥലത്തു നിന്ന് കൊണ്ട് തന്നെ ഓൺലൈൻ ആയി കൗൺസിലിംഗ്, നിയമ സഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കുന്ന പദ്ധതിയാണ് കാതോർത്ത്. 

സേവനം ആവശ്യമായ സ്ത്രീകൾ  kathorthu.wcd.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൗൺസിലിംഗ്, നിയമ സഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ചു ബന്ധപ്പെട്ട കോൺസൾട്ടന്റ്മാർക്ക് നൽകുന്നു. അവർ നൽകുന്ന സമയം പരാതികാരിയെ അറിയിക്കുന്നു. സൂം പോലുള്ള സുരക്ഷിത വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ ഇതിനായി ഉപയോഗിക്കുന്നു.

സ്മാർട്ട്‌ ഫോൺ, ഡെസ്ക് ട്ടോപ്, ലാപ്ടോപ് എന്നിവ ഉപയോഗിക്കാം എന്നാൽ ഈ സൗകര്യം ഇല്ലാത്തവർക്ക് ഫോൺ വഴിയും സേവനം ലഭ്യമാക്കുന്നു.
വിവരങ്ങൾക്ക് : 9446938500




Post a Comment

0 Comments