Latest News
Loading...

മീനച്ചിലാറ്റിലേയ്ക്ക് മാലിന്യനിക്ഷേപം


കിടങ്ങൂരില്‍ മീനച്ചിലാറ്റിലേയ്ക്ക് ഇറച്ചിക്കോഴി മാലിന്യങ്ങളടക്കം തള്ളുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ പാലത്തില്‍ നിന്നും തള്ളിയ കോഴി അവശിഷ്ടത്തിന്റെ ഒരു ഭാഗം പാലത്തില്‍ പതിച്ച നിലയിലാണ്. പ്ലാസ്റ്റിക് കൂടില്‍കെട്ടിയ നിലയില്‍ രണ്ട് ദിവസമായി പാലത്തില്‍ കിടന്ന മാലിന്യം വാഹനങ്ങള്‍ കയറി ചതഞ്ഞരഞ്ഞു. ഇന്ന് മഴ കൂടി പെയ്തതോടെ പ്രദേശമാകെ ഇത് നിരന്നു. 

വാഹനത്തിലെത്തിച്ച് പാലത്തില്‍ നിന്നും ആറ്റിലേയ്ക്ക് മാലിന്യം തള്ളുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ആക്ഷേപമുയരുന്നത്. മാലിന്യനിക്ഷേപകരെ കണ്ടെത്താന്‍ പാലത്തിന്റെ ഇരുവശത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കിടങ്ങൂര്‍ അമ്പലം ഭാഗത്തെ ക്യാമറകള്‍ക്ക് മുന്നില്‍ പാലത്തിനടിയില്‍ നിന്നും വളര്‍ന്ന കാട്ടുചെടികള്‍ വളര്‍ന്ന നിലയിലാണ്. ഇതു മൂലം ഈ ക്യാമറയില്‍ ദൃശ്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ട്.




Post a Comment

0 Comments