Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതപൂർണ്ണമായി.

കനത്ത മഴയിൽ സംരക്ഷ ഭിത്തി അപകടാവസ്ഥയിലായതോടെ ഈരാറ്റുപേട്ട വാഗമൺ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതപൂർണ്ണമായി. വാഹനങ്ങളുടെ നിരന്തര ഓട്ടം തകർച്ച പൂർണ്ണമാക്കും. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണി വർധിപ്പിക്കുകയാണ്. 

വർഷങ്ങളായി തകർന്ന് കിടക്കുന്ന വാഗമൺ റോഡിലൂടെയുള്ള യാത്രയിപ്പോൾ കൂടുതൽ അപകടകരവും സാഹസികവുമായി .റോഡിൽ പലയിടങ്ങളിലും സംരക്ഷ ഭിത്തി തകർന്ന നിലയിലാണ്. കഴിഞ്ഞ വെള്ളപൊക്കത്തിൽ തീക്കോയി കല്ലം ഭാഗത്തെ  കരിങ്കൽകെട്ടിൻ്റെ അടിഭാഗം തകർന്നിരുന്നു.

ചെറിയ തകരാറുകൾ ഉണ്ടായിരുന്ന ചില ഭാഗങ്ങൾ കഴിഞ്ഞ ദിവസത്തെ മഴയോടെ കൂടുതൽ അപകടാവസ്ഥയിലേക്ക് മാറി. മാവടി മാടത്താനി ഭാഗത്താണ് കൂടുതൽ അപകടകരമായ രീതിയിൽ സംരക്ഷണ ഭിത്തി തകരാറിലായിരിക്കുന്നത്. രണ്ടിടങ്ങളിലും വളവിനോട് ചേർന്നാണ് ഇടിച്ചിലും വിള്ളലും ഉണ്ടായിരിക്കുന്നത്.

മാവടി ടൗണിൽ ഇടിഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ കയറാതെ നാട്ടുകാർ താല്ക്കാലിക സംവിധാനമെരുക്കിയിട്ടുണ്ട്. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് സംരക്ഷണ ദിത്തി പൂർണ്ണമായും തകരാനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. തന്നെയുമല്ല ശക്തമായ മഴയിൽ വിള്ളലുണ്ടായ ഭാഗത്ത് കൂടി വെള്ളമിറങ്ങികെട്ട് പൂർണ്ണമായി തകരാനുള്ള സാധ്യതയുമുണ്ട്.

മാടത്താനി ഭാഗത്തെ സ്ഥിതിയും ഗുരുതരം തന്നെ. ഇവിടെ ക്രാഷ് ബാരിയർ ഉറപ്പിച്ചിരുന്ന ഭാഗം പൂർണ്ണമായും ഇടിഞ്ഞു. വളവിനോട് ചേർന്നാണ് ഇവിടെയും കെട്ട് തകർന്നത്. ഇവിടെ അപകട സൂചനകൾ തല്ക്കാലികമായി പോലും സ്ഥാപിച്ചിട്ടില്ല. ലോക് ഡൗൺ ഇളവുകൾ ലഭിക്കുന്നതിനു സരിച്ച് വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ചെറുതം വലുതമായ കൂടുതൽ വാഹനങ്ങൾ എത്തി തുടങ്ങും.

 വാഗമൺ റോഡ് നവികരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നിർമ്മാണ പൂർത്തീകരണം വരെയുള്ള വർഷകാലത്തെ അതിജിവിക്കുവാൻ കാലങ്ങൾ പഴക്കമുള്ള സംരക്ഷണ ദിത്തികൾക്ക് കഴിയുമോ എന്നതാണ് നാട്ടുകാരുടെയും സംശയം.

Post a Comment

0 Comments