Latest News
Loading...

മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി

ഈരാറ്റുപേട്ട : സംസ്ഥാന സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ഈരാറ്റുപേട്ടയിലെത്തിയ വി. എന്‍ വാസവന് സ്വീകരണം നൽകി. സിപിഐഎം പൂഞ്ഞാർ ഏരിയ കമിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ പാർട്ടി നേതാക്കളെ കൂടാതെ പൗര പ്രമുഖരായ ഏതാനും ചിലർക്ക് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റിയഗങ്ങളായ അഡ്വ പി ഷാനവാസ്‌,. തങ്കമ്മ ജോർജകുട്ടി, പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്റമാരായ രജനി സുധാകരൻ,ഗീതാ നോബിൾ,ഉഷ രാജു, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ. രാജേന്ദ്ര പ്രസാദ് കെ എം, റ്റി ആർ സാബു, എം എച് ഷനീർ,വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്‌ എ എം എ ഖാദർ, ഇമാം കൗൺസിൽ ചെയർമാൻ നദീർ മൗലവി, ദ്രോണചാര്യ കെ പി തോമസ് മാഷ്, പ്രഫസർ എം കെ പരീത്, പെൻസിൽ കെർവിങ്ങിൽ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ഭരണങ്ങനം സ്വദേശി റ്റിബിൻ തോമസ്,എന്നിവർ പങ്കെടുത്തു.

സ്വീകരണം യോഗത്തിന് സിപിഐഎം ജില്ലാ കമ്മിറ്റിയഗം ജോയ് ജോർജ് അധ്യക്ഷതയും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് സ്വാഗതവും, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം നന്ദിയും പറഞ്ഞു.

Post a Comment

0 Comments