Latest News
Loading...

കല്ലൂർ വർഗീസ് സാറിൻ്റെയും ഭാര്യ ശോശാമ്മ സിസ്റ്ററിൻ്റേയും ചരമദിനാചരണം ശ്രദ്ധേയമായി


പാലാ: മുതിർന്ന കോൺഗ്രസ് നേതാവും തികഞ്ഞ ഗാന്ധിയനുമായിരുന്ന പൂവത്തിളപ്പ് കല്ലൂർ വർഗീസ് സാറിൻ്റെയും ഭാര്യ ശോശാമ്മ സിസ്റ്ററിൻ്റേയും മുപ്പതാം ചരമദിനാചരണം ശ്രദ്ധേയമായി. 
കഴിഞ്ഞ 32 ദിവസമായി പാലാ ജനമൈത്രി പോലീസും സന്മനസ്സ് കൂട്ടായ്മയും ചേർന്ന് പാലായിൽ നടത്തുന്ന ഒരു പൊതിച്ചോറും ഒരു കുപ്പിവെള്ളവും എന്ന പദ്ധതിയിലെ ഇന്നത്തെ ഭക്ഷണം കൊടുത്തുകൊണ്ടും കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ വച്ച് അനുസ്മരണവും സ്നേഹവിരുന്നും നടത്തിയാണ് മുപ്പതാം ചരമദിനം ആചരിച്ചത്.

     മലബാറിലെ വിവിധ സ്കൂളുകളിൽ ദീർഘകാലം  അധ്യാപകനായിരുന്ന വർഗീസ് സാർ ഇളമ്പള്ളി സ്കൂളിൽ നിന്നുമാണ്  വിരമിച്ചത്.  2005-2010 കാലയളവിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ, 1996 മുതൽ 8 വർഷം തുടർച്ചയായി  കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം, ദീർഘ കാലം മണലുങ്കൽ സെന്റ് മേരീസ്‌ സൺഡേ സ്കൂൾ അധ്യാപകൻ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ധേഹം.

          പൂവത്തിളപ്പിലെയും സമീപപ്രദേശങ്ങളിലെയും വിവിധങ്ങളായ സാമൂഹ്യ -സാംസ്‌കാരിക-ആൽമീയ മേഖലകളിലെ മാതൃകയാർന്ന പ്രവർത്തനങ്ങൾക്ക് വർഗീസ് സാർ  നേതൃത്വം നൽകിയിരുന്നു. വാക്കിലും പ്രവർത്തിയിലും തികഞ്ഞ  സത്യസന്ധതയും ആൽമാർത്ഥതയും  പുലർത്തിയിരുന്ന വർഗീസ് സാർ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു.

 കൊറോണ ബാധയെ തുടർന്നുള്ള അസുഖത്തോടെയാണ്    വർഗീസ് സാറിന്റെ പെട്ടന്നുള്ള വിയോഗം.അദ്ധേഹം മരിച്ച് അഞ്ചാം ദിവസം ഭാര്യ ശോശാമ്മയും മരിച്ചു. 
ഇരുവരുടെയും ജീവിതം പോലെ തന്നെ മരണവും സംഭവിച്ചത്. ജീവിതത്തിൽ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത ദമ്പതികളായിരുന്നു ഇരുവരും. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു രണ്ടു പേരും ഒരാൾ അദ്ധ്യാപകനും മറ്റെയാൾ നേഴ്സും ആയിരുന്നു. രണ്ട് വകുപ്പുകളിലായിരുന്നു ജോലിയെങ്കിലും അവർ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല. മലബാറിലുൾപ്പടെ ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ ഒരേ പ്രദേശത്തോട്ട് സ്ഥലം മാറ്റം മേടിച്ച് അവർ അവിടെയും ഒരുമിച്ച് നിന്നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.

 അസുഖബാധിതരായി ആശുപത്രിയിൽ പോയതും അവർ ഒരുമിച്ചായിരുന്നു. 
 അവരുടെ  നിഷ്കളങ്കമായ ചിരി മനസ്സിൽ മായാതെ എന്നെന്നും നിലനിൽക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.മാതാപിതാക്കളുടെ ഓർമ്മയ്ക്കായിട്ടാണ് ജനമൈത്രി പോലീസും സന്മനസ് കൂട്ടായ്മയും ചേർന്നു നടത്തുന്ന പൊതിച്ചോറ് വിതരണംമക്കൾ ഏറ്റെടുത്ത് നടത്തിയത്.

അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പ്രാർത്ഥനയ്ക്ക് പാലാ രൂപതാ വികാരി ജനറാൾ ഫാദർ  നേതൃത്വം നല്കി.