Latest News
Loading...

പരിസ്ഥിതി പുനസ്ഥാപനയത്നവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ


 ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പഠനവിഷയമായ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികളുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്കൂളിലെ പരിസ്ഥിതി ഫെസ്റ്റ് 2021 ഉദ്ഘാടനം ചെയ്‌യും. ഡിജിറ്റൽ പ്ലാറ്റഫോമിൽ നടത്തുന്ന യോഗത്തിനു സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. 

 പരിസ്ഥിതി ഫെസ്റ്റ്ന്റെ ഭാഗമായി നമ്മുടെ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും നേച്ചർ ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിക്കും. മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിക്കും. 

കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കും. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെടുന്നു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , മനു കെ ജോസ് , സി.ജാസ്മിൻ, സന്തോഷ് തോമസ്, സി. പ്രീത, അലന്‍ അലോഷ്യസ്, സാലിയമ്മ സ്കറിയ, ബെന്നി ജോസഫ്, സൗമ്യ ജോസ്, സി.ജിൻസി, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്‌കും .




Post a Comment

0 Comments