Latest News
Loading...

ഓൺലൈൻ പരിശീലന പരിപാടി ആവിഷ്കരിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് U P സ്കൂൾ.

കൊവിഡ് കാലത്ത് കുടുംബാംഗങ്ങളെയും കൂട്ടിച്ചേർത്ത് ഒരു വർഷം നീളുന്ന സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ആവിഷ്കരിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ. ആകെ 40 ക്ലാസുകൾ ഉൾപ്പെടുന്നതാണ് ഫെയ്സ് ഇറ്റ് (Family Centered Integrated Training) എന്ന പരിപാടി. 

20 സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും  10 അടിസ്ഥാന പി.എസ്.സി. പരിശീലനവും രാജ്യാന്തര പ്രശസ്തർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നയിക്കുന്ന 10 ക്ലാസ്സുകളും ഉൾപ്പെടുന്നതാണ് പരിശീലനം. പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്ത്, രാജ്യാന്തര പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി ജോസഫ്  എന്നിവരുടെ തുടർച്ചയായ ക്ലാസ്സുകളോടെയാണ് തുടക്കം. 

നിർമ്മലഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്പീക്ക് ഈസി സ്കൂൾ (Speakizy Skool) എന്ന ഇംഗ്ലീഷ് പരിശീലനം. പി. എസ്.സി. പരിശീലനത്തിലൂടെ സർക്കാർ ജീവനക്കാരായ പൂർവ്വ വിദ്യാർത്ഥികളാണ് പി. എസ്.സി. കോർണർ നടത്തുന്നത്.  ഞായറാഴച്ചകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകൾ . 

സ്കൂൾ മാനേജർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ,ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി , പി.റ്റി.എ പ്രസിഡന്റ് ബിനോയി കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകും .

Post a Comment

0 Comments