Latest News
Loading...

മൂല്യനിര്‍ണയത്തിന് പോയ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് മേല്‍ മരം വീണ് അപകടം


പരീക്ഷാ മൂല്യനിര്‍ണയത്തിന് എത്തിയ അധ്യാപകരുടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മേല്‍ വാകമരം കടപുഴകി വീണ് അപകടം. പൊന്‍കുന്നം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് സംഭവം ഉണ്ടായത്. 2 കാറുകള്‍ മരം വീണ് തകര്‍ന്നു. 
സ്‌കൂള്‍ വളപ്പില്‍ നിന്നിരുന്ന വാകമരം പൊടുന്നനെ മറിഞ്ഞുവീഴുകയായിരുന്നു. സംഭവസമയത്ത് മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. ഇമ്മാനുവല്‍സ ബിബിന്‍സിംഗ് എന്നീ അധ്യാപകരുടെ ബ്രെസ, വാഗണ്‍ആര്‍ കാറുകളാണ് തകര്‍ന്നത്. വലിയ തടി പതിച്ച് വാഹനങ്ങള്‍ക്ക് സാരമായ തകരാറുണ്ട്. 

അധ്യാപകര്‍ മൂല്യനിര്‍ണയത്തിന് സ്‌കൂളിനുള്ളിലായിരുന്നപ്പോഴായിരുന്നു സംഭവം. ലോക്ഡൗണ്‍ ആയതിനാല്‍ എല്ലാവരും വാഹനങ്ങളിലാണ് എത്തിയരുന്നത്. നിരവധി വാഹനങ്ങളാണ് സ്‌കൂള്‍ വളപ്പിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കി.

Post a Comment

0 Comments