Latest News
Loading...

തണല്‍മര ശിഖരങ്ങള്‍ നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു

പാതയോരങ്ങളില്‍ യാത്രക്കാര്‍ക്കും പൊതുജനത്തിനും ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന തണല്‍മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കിത്തുടങ്ങി. പാലാ ഏറ്റുമാനൂര്‍ സംസ്ഥാനപതായില്‍ കിടങ്ങൂര്‍ മുതല്‍ പാലാ വരെയുള്ള ഭാഗത്തെ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കി. 

ലോക്ഡൗണ്‍ ദിവസങ്ങളായ ശനി ഞായര്‍ ദിവസങ്ങളിലാണ് ശിഖരംവെട്ട് ജോലികല്‍ നടക്കുന്നത്. വാകമരങ്ങളാണ് പ്രദാനമായും റോഡരികില്‍ വളര്‍ന്നുനില്‍ക്കുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ മഴയില്‍ വിവിധ ദിവസങ്ങളില്‍ രോഡിലേയ്ക്ക് ശിഖരങ്ങള്‍ ഒടിഞ്ഞുവീണിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. 

അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇതിന് നടപടിയായത്.




Post a Comment

0 Comments