Latest News
Loading...

തിക്കോയി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും നടന്നു.

തീക്കോയി:-തീക്കോയി ഗ്രാമപഞ്ചായത്തിൽ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു പഞ്ചായത്ത് തലത്തിൽ വൃക്ഷത്തൈ നടീൽ നടന്നു. ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നടീൽ പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു. മെമ്പർമാരായ ജയറാണി തോമസുകുട്ടി,മോഹനൻ കുട്ടപ്പൻ, സിറിൾ റോയി താഴത്തുപറമ്പിൽ,അമ്മിണി തോമസ്,ദീപ സജി,നജീമാ പരിക്കൊച്ച്,ഉദ്യോഗസ്ഥരായ ജയ.വി.അബ്രാഹം,ഡോ: ബിനോയ് ജോസഫ്,അർജുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments