Latest News
Loading...

തത്കാലിക വാക്സിനേഷൻ കേന്ദ്രം തയാറാക്കി നൽകി സിപിഐഎം


മേലുകാവ് : തത്കാലിക വാക്സിനെഷൻ കേന്ദ്രം തയാറാക്കി നൽകി സിപിഐഎം പ്രവർത്തകർ. ഈരാറ്റുപേട്ട ബ്ലോക്ക് വാക്സിനേഷൻ കേന്ദ്രമായ ഇടമറുക് സർക്കാർ ആശുപത്രിക്ക് പുതിയ കെട്ടിട നിർമാണം ആരംഭിച്ചതിനെ തുടർന്നാണ് വാക്സിനേഷൻ കേന്ദ്രം മേലുകാവ് സെന്റ് തോമസ് എൽ പി സ്കൂളിലേക്ക് തത്കാലികമായി മാറ്റിയത് .

 1.67 കോടി രൂപ മുടക്കിയാണ് ഇടമറുക്ക് സാമൂഹിക കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂളിനെ പൂർണമായും വാക്സിൻ കേന്ദ്രമാകുന്നതിനുള്ള നിർമാണ പ്രവർത്തി സിപിഐഎം മേലുകാവ് ലോക്കൽ കമ്മിറ്റി ഏറ്റെടുക്കുകയായിരിന്നു. നിർമാണ പ്രവർത്തികളുടെ ഉദ്‌ഘാടനം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്നിരവഹിച്ചു.

കേന്ദ്രം പൂർണമായും സജ്ജമാക്കിയതിനൊപ്പം ആവിശ്യമായ എല്ലാ ഉപകരണങ്ങളും ഇറക്കി നൽകുകയും സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കുകയും പ്രവർത്തകർ ചെയ്തു. തിങ്കളാഴ്ച മുതൽ കേന്ദ്രത്തിൽ വാക്സിൻ നൽകി തുടങ്ങുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.സരള അറിയിച്ചു. 

സിപിഐഎം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ,ടൗൺ ബ്രാഞ്ച് സെക്രട്ടറി മായ സജീവ്, ലോക്കൽ കമിറ്റിയഗങ്ങളായ രഞ്ജിത്ത് ജോർജ്, പി കെ സജീവ്, പഞ്ചയത്ത് ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അനുരാഗ്, മെമ്പർ ഡെൻസി ബിജു, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments