Latest News
Loading...

മരിയസദനത്തിന് കൈത്താങ്ങായി പാലായിലെ ടാക്സ് പ്രാക്ടീഷണേഴ്സും

കോവിഡ് കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കു ന്നതിൻ്റെ ഭാഗമായി കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പാലാ യൂണിറ്റ് പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് സഹായം എത്തിച്ചു.

200 kg അരിയും മറ്റ് 14 ഇന പലചരക്ക് സാധനങ്ങളുമായി ഏതാണ്ട് 20000 രൂപ വിലവരുന്ന പലചരക്ക് സാധനങ്ങളാണ് നൽകിയത്. KTPA പാലാ യൂണിറ്റിന് വേണ്ടി പ്രസിഡൻറ് അഡ്വ. ജോയി ജോർജ് മരിയ സദനം ഡയറക്ടർ ശ്രീ.സന്തോഷ് ജോസഫിന് സാധനങ്ങൾ കൈമാറി.. KTPA സംസ്ഥാന കൗൺസിൽ അംഗങ്ങളായ TPr. N. K ശിവൻകുട്ടി, TPr.രാജേഷ് P, കോട്ടയം ജില്ലാ പ്രസിഡൻ്റ് TPr.ഷാജി തോമസ്, അഡ്വ.ജോസ്.സി മാത്യു, TPr.ഗോപകുമാർ എന്നിവർ പങ്കെടുത്തു..

Post a Comment

0 Comments