Latest News
Loading...

ഇന്ധനവില വർദ്ധനവിനെതിരെ "TAX PAY BACK" സമരം നടത്തി

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെ "TAX PAY BACK" സമരം നടത്തി. കോവിഡ് പ്രതിസന്ധി യിൽ രാജ്യം നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെട്രോൾ ഡീസൽ വില ദിനം പ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്‌ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പിന് മുൻപിൽ നടത്തിയ സമരം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഒരു ലിറ്റർ പെട്രോൾ -ഡീസലിന് വരുന്ന കേന്ദ്ര സംസ്‌ഥാന നികുതി ആളുകൾക്ക് തിരികെ നൽകി കൊണ്ടായിരുന്നു പ്രധിഷേധം.

 സമരത്തിന് മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ എം കെ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ആയ നിയാസ് വടയാർ, മാഹിൻ വലിയവീട്ടിൽ, ഹുസ്സൈൻ ബഷീർ, ഷാഫി മുഹമ്മദ്, ആഷിക് ലത്തീഫ്,നൂറുൽ അബ്‌റാർ,ബിലാൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments