Latest News
Loading...

നിറുത്താതെ പോയ വാഹനം കണ്ടെത്തിയതിന് പിന്നിൽ പാലാ സെന്റ് ജൂഡ് ടാസ്ക് ഫോഴ്സ്


ഈ മാസം എട്ടാം  തീയതി രാത്രി 8മണിക്ക് പാലാ മുന്നാനി IMA ജംഗ്ഷനിൽ വച്ച് ബൈക്ക് യാത്രകരനെ ഇടിച്ചട്ടു നിറുത്താതെ പോയവാഹനം കണ്ടെത്തിയതിന് പിന്നിൽ  പാലാ സെന്റ് ജൂഡ് ഇലെക്ട്രിക്കൽസ് ഉടമ ബിജു മാത്യൂസിന്റെ നേതൃത്വത്തിൽ രൂപികരിച്ച പാലാ ടാസ്ക് ഫോർഡിന്റെ അന്വേഷണവും.

കഴിഞ്ഞ 10 ദിവസമായി പാലാ പോലീസിന്റെ സഹകരണത്തോടും കൂടി കോട്ടയം ജില്ല കേന്ദ്രികരിച്ചു നടത്തിയ അനേഷണത്തിൽ ടാസ്ക് ഫോഴ്സ് അങ്കമായ റ്റിബിൻ കുന്നപ്പള്ളിലാണ്  വാഹനം കണ്ടത്തി പോലീസിൽ വിവരം അറിയിച്ചത്. KL 04X 1011 എന്നാ നീല മാരുതി ALTO കാർ
പെയിന്റ് അടിച്ചു രൂപമാറ്റം വരുത്തികൊണ്ടിരിക്കെയാണ് യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൂടിയായ റ്റിബിനും സംഘവും വാഹനം കണ്ടത്തിയത്.

അപകടത്തിൽ സാരമായി പരുക്ക് പറ്റിയ ദീപക് കുര്യക്കോസ് അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചു വരുന്നു. പാലായിൽ അടുത്തകാലത്ത് വാഹനം ഇടിച്ചിട്ട് നിറുത്താതെ പോകുന്നത് പതിവാകുന്നുണ്ട്.

വാഹനം കണ്ടെത്തി നിർണായകമായ വിവരം നൽകിയ റ്റിബിൻ കുന്നപ്പള്ളിയെ  മാണി സി കാപ്പൻ MLA യും സെന്റ് ജൂഡ് ടാസ്ക് ഫോഴ്സ് അംഗങ്ങളും യൂത്ത് കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് RV ജോസും ചേർന്ന് പ്രത്യേകം  അഭിനന്ദിക്കുകയും ചെയ്തു.

Covid protocol അനുസരിച്ചു ചേർന്ന യോഗത്തിൽ കൊട്ടാരമാറ്റം ജംങ്ഷനിൽ പോലീസിനു സഹായകമായ രീതിയിൽ CCTV ക്യാമറ സ്ഥാപിക്കുമെന്ന് പാലാ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയും സന്റ് ജൂഡ് ടാസ്ക് ഫോഴ്‌സും ചേർന്ന് തീരുമാനം എടുത്തതായി പ്രഖ്യാപിച്ചു.