Latest News
Loading...

ഡോ. ശ്യാമപ്രസാദ് മുഖർജി ബലിദാന ദിന അനുസ്മരണവും ഫലവൃക്ഷത്തൈ നടീലും നടന്നു.

പാല :- ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനം ബിജെപി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ആചരിച്ചു. ബിജെപി സംസ്ഥാന കൗൺസിലംഗം സോമശേഖരൻ തച്ചേട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

ജൂൺ ഇരുപത്തിമൂന്ന് മുതൽ ജൂലൈ ആറ് വരെ രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളുടെ മണ്ഡല തല ഉദ്ഘാടനം ബിജെപി ഓഫീസ് പരിസരത്ത് ഫലവൃക്ഷത്തൈ നട്ടു കൊണ്ട് അദ്ദേഹം നിർവ്വഹിച്ചു. ഭാരതത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത വ്യക്തിയായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖർജി.

കാശ്മീരിന് നല്കിയിരുന്ന പ്രത്യേക പദവി 370-ാം വകുപ്പ് നീക്കം ചെയ്യുക വഴി മുഖർജിയുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. വിഘടന ശക്തികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവും ബലിദാനവും ദേശസ്നേഹികൾക്ക് പ്രചോദനമാകുമെന്നുള്ള കാര്യം തീർച്ചയാണെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജന.സെക്രട്ടറി ഇൻ ചാർജ്ജ് മഹേഷ് ചന്ദ്രൻ , വൈസ് പ്രസിഡന്റ് ശുഭ സുന്ദർ രാജ്, മണ്ഡലം കമ്മിറ്റിയംഗം രാധാകൃഷണൻ കെ.കെ തുടങ്ങിയവർ പങ്കെടുത്തു. 

രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തു കമ്മിറ്റികൾ പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷത്തൈ നടീലും പരിപാലനവും കൂടാതെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുകളിൽ പ്ലാസ്റ്റിക്ക് വിമുക്തമാക്കിയുള്ള ശുചീകരണ പ്രവർത്തനങ്ങളും നടത്തും.

Post a Comment

0 Comments