Latest News
Loading...

ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കലക്ടർ.


ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കലക്ടര്‍. കോഴിക്കോട് അസിസ്റ്റന്‍റ് കലക്ടറായി ഒരുവർഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ പെരിന്തൽമണ്ണ സബ് കലക്ടറായെത്തുന്നത്.

      കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ, 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇവർ സ്വന്തമാക്കിയിരുന്നു.

         വയനാട് തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇവർ, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ചത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ശ്രീധന്യയ്ക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്.





Post a Comment

0 Comments