Latest News
Loading...

പാലായിൽ പല ഭാഗങ്ങളിൽ തെരുവു നായക്കള്‍ റോഡ് കൈയ്യടക്കി ; അപകടം തുടർക്കഥ

പാലാ. തെരുവ് നായ റോഡിനു കുറകെ ചാടി ബൈക്കു മറിഞ്ഞു പരിക്കേറ്റ് കൊട്ടാരമറ്റത്തു റോഡില്‍ കിടന്ന ദമ്പതികളെ ഇതു വഴി എറണാകുളത്തു ആശൂപത്രിയില്‍ ചികിത്സയ്ക്കായി കാറില്‍ പോകുകയായിരുന്ന ദമ്പതികള്‍ തങ്ങളുടെ കാറില്‍ പാലാ ജനറല്‍ ആശൂപത്രിയില്‍ എത്തിയ്ക്കുകയുണ്ടായി.

ലോക്ഡൗണ്‍ മൂലം വാഹനങ്ങള്‍ വളരെ കുറവായിരുന്ന ശനിയാഴ്ച രാവിലെ ഏഴു മണിക്കു ആണ് ഈ അപകടം ഉണ്ടായത്.
പാലായിൽ പല ഭാഗങ്ങളിൽ തെരുവു നായക്കള്‍ റോഡ് കൈയ്യടക്കിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഭീതിയിലാണ്.

ഇരുചക്ര വാഹന യാത്രക്കാര്‍ക്കു ജിവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് നായക്കളുടെ ശലൃം. പടിഞ്ഞാറ്റിൻകര സ്വദേശിയായ് കെ എസ് ആര്‍ റ്റി സി റിട്ടര്‍ഡ് കണ്ടകടര്‍ ബാബു മാളിയേക്കലും(56) പാലാ റിലയന്‍സ് ജിവനക്കാരിയായ ഭാരൃ ഉമ ബാബിനെ (48) ജോലി സ്ഥലത്തൂ എത്തിയ്ക്കുവനായി വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 

ഭാരൃ സോണിയ ജയേഷിനു ചികിത്സക്ക്യായി ആം ആദ്മി പാര്‍ട്ടി പാലാ മണ്ഡലം കോഡിനേറ്റര്‍ തന്‍റെ കാറില്‍ എറണാകുളത്തേയ്ക്കു പോകുമ്പോഴാണ് ബൈക്കു മറിഞ്ഞു റോഡില്‍ കിടന്നവരെ കണ്ടതും ഉടന്‍ തന്നെ തന്‍റെ കാറില്‍ ഇവരെ ജനറല്‍ ആശൂപത്രിയില്‍ എത്തിച്ചതും.

തെരുവു നായക്കളെ സംരക്ഷിക്കുവാന്‍ ലക്ഷങ്ങള്‍ മുടുക്കി പണിത് ഡോഗ് പാര്‍ക്കു നോക്കുകുത്തിയായി ഉള്ളപ്പോഴാണ് പാലായിലെ ജനങ്ങള്‍ നായക്കളില്‍ നിന്നും ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതു.
റ്റൂവിലര്‍ യാത്രക്കാര്‍ക്കും, കാല്‍ നടക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കുവാന്‍ ആവശൃമായ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു. 

കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ്, സെക്രട്ടറി ജോയി കളരിക്കല്‍, ബാലകൃഷ്ണന്‍ മേവിട, ടെന്നി കിഴപറയാര്‍, ജോബി കടനാട്, ബിനു കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments